Choose Language:
Mounesha Badigera

Mounesha Badigera

സ്റ്റേജ് ഡയറക്ടറും സ്റ്റേജ് അഭിനേതാവുമായ മൗനേഷ ബഡിഗേര ഒരു കഥാകൃത്ത് കൂടിയാണ്. കന്നഡ നാടകരംഗത്ത് സജീവമായ മൗനേഷ് തൻ്റെ ‘മായ കോലാഹല’ എന്ന കഥാസമാഹാരത്തിന് 2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ അവാർഡ്, ടോട്ടോ അവാർഡ്, ഡോ.യു.ആർ. അനന്തമൂർത്തി പുരസ്‌കാരം, ബസവരാജ കട്ടിമണി എന്നീ പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. അദ്ദേഹത്തിൻ്റെ പ്രസിദ്ധീകരിച്ച നാടകങ്ങളിൽ ‘വിശാങ്കേ – വിധ്വാംസക ശാന്തി കേന്ദ്ര’, ‘തപാലുമണി’ (രബീന്ദ്രനാഥ ടാഗോറിൻ്റെ ഡാക്-ഗർ എന്ന നാടകത്തിൻ്റെ അനുകരണം) എന്നിവ ഉൾപ്പെടുന്നു. നീനാസം നിർമ്മിച്ച ‘കന്നഡ കാവ്യ കണ്ണാടി’യിൽ കുവെമ്പുവിൻ്റെയും ചന്ദ്രശേഖര കമ്പാറിൻ്റെയും കവിതകൾ ദൃശ്യകാവ്യമായും വിവേക ഷാനഭാഗിനെ അടിസ്ഥാനമാക്കി ‘നിർവാണ’ എന്ന ഹ്രസ്വചിത്രവും 2019-ൽ രാജ്യവ്യാപകമായി പുറത്തിറങ്ങിയ ‘സുജിദാര’ എന്ന കന്നഡ സിനിമയും സംവിധാനം ചെയ്തു. ‘പ്രേമവെമ്പ അവർഗീയ വ്യഞ്ജന’ എന്ന കൃതി സമീപകാല പ്രണയകവിതകളുടെ സമാഹരമാണ്.

Subscribe Newsletter

[mc4wp_form id="4846"]
©2024 ബുക്ക് ബ്രഹ്മ പ്രൈവറ്റ് ലിമിറ്റഡ്.
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.

സ്നേഹത്തോടെ 

verbinden logo