ലേഖകനായ കനകപ്പ വാഗനഗേരി യാദഗിരി ജില്ലക്കാരനാണ്. എം.എയും ബി.എഡും പൂർത്തിയാക്കി ദേവത്കലിലെ സർക്കാർ ഹൈസ്കൂളിൽ ജോലി ചെയ്യുന്നു. നാടോടി സാഹിത്യത്തിൽ പ്രത്യേക താൽപ്പര്യമുള്ള കനകപ്പ വാഗനഗേരി ചെറുകഥ, നോവലുകൾ, കവിതകൾ എന്നിവ എഴുതുന്നു. ‘ബിരിയാദോ ജ്ഞാനം’ എന്ന പുസ്തകം എഡിറ്റ് ചെയ്തത് ഇദ്ദേഹമാണ്. അദ്ദേഹത്തിൻ്റെ ചെറുകഥകൾ ‘മയൂര’ പത്രത്തിലും മറ്റ് മാസികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ, യാദ്ഗിരി ജില്ലയിലെ സൂർപൂർ താലൂക്കിലെ വാഗനഗേരിയിലാണ് അദ്ദേഹം താമസിക്കുന്നത്.