കന്നഡയിലെ പ്രമുഖ എഴുത്തുകാരിൽ ഒരാളായ ദയാനന്ദ കന്നഡ സാഹിത്യം, ഇംഗ്ലീഷ് സാഹിത്യം, പത്രപ്രവർത്തനം എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ‘സമയ ടിവി’, ‘പ്രജാവാണി’, ‘സമചാര ഡോട്ട് കോം’ വാർത്താ ഏജൻസികളിൽ ഒരു ദശാബ്ദത്തെ പത്രപ്രവർത്തന പരിചയം നേടിയിട്ടുണ്ട്. ഇപ്പോൾ ബാംഗ്ലൂരിലെ സംവാദ് ഇൻസ്റ്റിറ്റ്യൂട്ടിൽ മീഡിയ ലക്ചററാണ്. കന്നഡ പുസ്തക പ്രധികാരയുടെ പിന്തുണയോടെ 2005ലാണ് ബാലപൂർണ എന്ന നാടകം പുറത്തിറങ്ങിയത്. 2017ൽ പ്രസിദ്ധീകരിച്ച ‘ദേവരു കച്ചിട സെബു’ എന്ന കഥാസമാഹാരത്തിന് ഛന്ദ പുസ്തക ബഹുമന പുരസ്‌കാരം നേടി. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ കഥാസമാഹാരമാണ് ‘ബുദ്ധന കിവി’. അദ്ദേഹത്തിൻ്റെ കഥകൾക്ക് ബസവരാജ കട്ടിമണി യുവപുരസ്‌കാര, ഗുൽബർഗ യൂണിവേഴ്‌സിറ്റി ഗോൾഡ് മെഡൽ, സംക്രമണ കഥാ പുരസ്‌കാരം, പ്രജാവാണി ദീപാവലി കഥാ സ്പർധേ ബഹുമാന, സമാജ്മുഖി കഥാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.